അയാളുടെ കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല, അയാളുടെ പുഞ്ചിരിയിലെ വശ്യത മാഞ്ഞിട്ടില്ല, അയാളുടെ ശബ്ദത്തിലെ ലാസ്യത വറ്റിയിട്ടില്ല. അയാളുടെ മുഖത്തും ശരീരത്തിലും നിമിഷാർഥങ്ങളിൽ വെറുമൊരു നോട്ടത്തിൽ പോലും മാറി മാറിവരുന്ന ലാൽ ഭാവങ്ങൾ എങ്ങും പോയിട്ടില്ല. സിനിമ കണ്ട് കൊണ്ടിരുന്ന ഓരോ നിമിഷവും മനസ്സിൽ പലവട്ടം വന്നു പോയ കാര്യം.